നാടോടി
മുന്നോട്ടു പായുന്നെന്റെ റെയിലുവണ്ടി
നേരെ മുന്നോട്ടു പായുന്നെന്റെ റെയിലുവണ്ടി
ചങ്കിടിക്കും മണികൊട്ടി, ശങ്കമീട്ടും കൊടികാട്ടി
കാളിടും വിശപ്പിന്റെ ചൂളം വിളിച്ചു നേരേ-
മുന്നോട്ടു പായുന്നെന്റെ റെയിലുവണ്ടി നേരേ-
മുന്നോട്ടു പായുന്നെന്റെ റെയിലുവണ്ടി.
അന്തവുമതിരുമറ്റുടനീളം കിടക്കുന്നു
ആയിരം മൈല്‍ നീണ്ട റയില്‍പ്പാളങ്ങള്
ആയിരം മൈല്‍ നീണ്ട റയില്‍പ്പാളങ്ങള്‍
ഏറ്റങ്ങളനവധി ഇറക്കങ്ങളനവധി
എന്നിട്ടും പായുന്നെന്റെ റയിലുവണ്ടി
നേരെ മുന്നോട്ടു പായുന്നെന്റെ റയിലുവണ്ടി.
കരളില്‍ തീ എരിയുന്നു...
പലരോടുമടുക്കുന്നു പലരുമായകലുന്നു
പലനാടും കാടും മേടും കടന്നോടുന്നു
പല നാടും കാടും മേടും കടന്നോടുന്നു
മലകേറിയിറങ്ങുന്നു, പുഴതാണ്ടി കടക്കുന്നു
ഇരുളേറും തുരങ്കങ്ങളിഴഞ്ഞും വലിഞ്ഞും നേരേ-
മുന്നോട്ടു പായുന്നെന്റെ റെയിലുവണ്ടി.
ബെല്ലില്ല, ബ്രേക്കില്ല, വലിക്കും ചങ്ങലയില്ല,
കൊടികാട്ടിനിറുത്തുവാനാപ്പീസറില്ലാ
കൈചൂണ്ടി കാണിക്കുന്ന വഴികാട്ടിവിളക്കില്ല
അയ്യോ! നാം എത്തിച്ചേരും ആപ്പീസേതെന്നറിയില്ല
മുന്നോട്ടു പായുന്നെന്റെ റെയിലുവണ്ടി
നേരേ മുന്നോട്ടു പായുന്നെന്റെ റെയിലുവണ്ടി...
കരളില്‍ തീയെരിയുന്നു...
(1952 ല്‍ നാടകത്തിനുവേണ്ടി എഴുതിയത്)
3 Comments:
ഏറ്റങ്ങളനവധി ഇറക്കങ്ങളനവധി
എന്നിട്ടും പായുന്നെന്റെ റയിലുവണ്ടി
നേരെ മുന്നോട്ടു പായുന്നെന്റെ റയിലുവണ്ടി.
കരളില്‍ തീ എരിയുന്നു...
പലരോടുമടുക്കുന്നു പലരുമായകലുന്നു
പലനാടും കാടും മേടും കടന്നോടുന്നു
പല നാടും കാടും മേടും കടന്നോടുന്നു
നന്നായി എന്ന് ഞാന്‍ പ്രത്യേകം പറയേണ്ട കാര്യമില്ല.
നിക്കിന് നന്ദി.
കവിയിവിടെ മനുഷ്യജീവിതത്തെ ഒരു തീവണ്ടിയോടുപമിച്ചിരിക്കുന്നു.
1952 ല്‍ ഒരു നാടകത്തിനു വേണ്ടി രചിച്ചത്.
ജീവിത്തിന്റെ കയറ്റിറക്കങ്ങളിലൂടെ എരിയുന്ന മനസ്സുമായി ... ഒരു നല്ല കവിത..
Post a Comment
<< Home