ആഗസ്റ്റ് 18, 2006
“അമ്മേ ഇന്ന് വെളുപ്പിന് ഞാന്‍ പപ്പയെ സ്വപ്നം കണ്ടു”. അന്നു രാവിലെ ഞാന്‍ അമ്മയോടു പറഞ്ഞു. “ഞാന്‍ ഇതു കുറച്ച് ദിവസമായി കാണുന്നുണ്ട്. ഇതേ ദിവസമാണ് പപ്പയെ മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത്.” അമ്മ വ്യസനത്തോടെ പറഞ്ഞു.
ഞാന്‍ എന്റ്റെ മുത്തച്ഛനെ (അമ്മയുടെ അച്ഛന്‍) പപ്പയെന്നാണ് വിളിച്ചിരുന്നത്. ഞങ്ങളെ വിട്ടുപിരിഞ്ഞ പപ്പയുടെ പാവന സ്മരണയ്ക്കു മുന്നില്‍ വിനീതമായി ഈ ബ്ലോഗ്ഗ് സമര്‍പ്പിക്കുന്നു.
കെട്ടിലമ്മ എന്ന കവിതാ സമാഹാരത്തില്‍ നിന്ന് കടമെടുത്ത ചില വാക്കുകള്‍ ഇവിടെ കുറിക്കട്ടെ.
ആദ്യമിറങ്ങുന്ന സ്വന്തം സമാഹാരത്തിന് ആമുഖമെഴുതുവാന്‍ കഴിയാതെ പോയ കവിയാണ് ശ്രീ.മേപ്പള്ളി ബാലന്‍. 2001 ആഗസ്റ്റിലെ തിരുവോണരാത്രിയില്‍ കവിയും രണ്ടു മാസത്തിനു ശേഷം അതേ നാളില്‍ അതേ മുറിയില്‍ വച്ച് സഹധര്‍മ്മിണിയും ലോകത്തോട് യാത്ര പറഞ്ഞു.
അതോടെ അദ്ദേഹമെഴുതിയതൊക്കെ അനാഥമായി. അവ വെളിച്ചത്ത് കൊണ്ടുവരണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. ഒരു നിമിത്തമെന്നോണം അദ്ദേഹത്തിന്റെ പല പാട്ടുകളും ചിലര്‍ ആല്‍ബമാക്കിയും സിനിമാപാട്ടുകളായും പുറത്തിറങ്ങി. ഒന്നിലും കവിയുടെ പേര്‍ ഇല്ലായിരുന്നു....